ഇൻഫോർമ മാർക്കറ്റ്സ് പുതിയ ഓഫിസ് മന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ബഹ്റൈനിൽ പുതുതായി തുറന്ന ഇൻഫോർമ മാർക്കറ്റ്സിന്റെ ഓഫിസ് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ പ്രവർത്തനം ബഹ്റൈനിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫിസ് ആരംഭിച്ചതെന്ന് ഇൻഫോർമ പി.എൽ.സി ഗ്രൂപ് സി.ഇ.ഒ ലോർഡ് സ്റ്റീഫൻ കാർതർ സി.പി വ്യക്തമാക്കി. സർക്കാറും സ്വകാര്യ മേഖലയും തമ്മിൽ സഹകരണവും പിന്തുണയും രാജ്യത്തെ സാമ്പത്തിക വളർച്ചക്ക് ആക്കംകൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കി. വിദേശ നിക്ഷേപങ്ങളെ കൂടുതലായി ബഹ്റൈനിലേക്ക് ആകർഷിക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നതായും അതിന്റെ ഗുണഫലങ്ങൾ എല്ലാ മേഖലയിലും പ്രകടമാകുന്നതായും അവർ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ബഹ്റൈനിലെ പുതിയ ഓഫിസ് വഴി സാധിക്കുമെന്ന് കമ്പനി സി.ഇ.ഒ വ്യക്തമാക്കി.

