ഇന്ത്യക്ക് ആദ്യമെഡൽ കുറാഷിൽ
text_fieldsഖുഷി മെഡലുമായി
മനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ കുറാഷ് ഗുസ്തിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ. 15 വയസ്സുകാരിയായ ഖുഷിയാണ് കുറാഷ് മത്സരത്തിൽ വെങ്കലം നേടി ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചത്. ഞായറാഴ്ച ബഹ്റൈനിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്ന വനിതകളുടെ 70 കിലോഗ്രാം വിഭാഗം മത്സരത്തിലാണ് ഖുഷി മെഡൽ സ്വന്തമാക്കിയത്. ക്വാർട്ടർ ഫൈനലിൽ ബൈ ലഭിച്ചാണ് ഖുഷി സെമിയിലെത്തുന്നത്. എന്നാൽ സെമിഫൈനലിൽ ഉസ്ബകിസ്താന്റെ ദുർദോണ ടർസുനോവയുമായി ഏറ്റുമുട്ടിയ ഖുഷിക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
സെമിഫൈനലിൽ പരാജയപ്പെടുന്ന ഇരുതാരങ്ങൾക്കും വെങ്കല മെഡൽ നൽകുന്ന രീതിയായതിനാൽ ഖുഷിക്ക് ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിക്കാൻ സാധിച്ചു. ഈ ഇനത്തിൽ സ്വർണം നേടിയത് ഉസ്ബകിസ്താന്റെ ദുർദോണ ടർസുനോവയാണ്.

