ഇഫ്താർ വിരുന്നും പുസ്തക പ്രകാശനവും നടത്തി
text_fieldsഇന്ത്യൻ ഇസ്ലാഹീ സെൻററർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ അബ്ദുല്ല കാട്ടുകണ്ടിയുടെ ‘പ്രത്യാശയുടെ അത്ഭുത ഗോപുരം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു
മനാമ: ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രവർത്തകർക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറൻറിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുല്ല കാട്ടുകണ്ടി എഴുതിയ 'പ്രത്യാശയുടെ അത്ഭുത ഗോപുരം'എന്ന കൃതി ജീവകാരുണ്യ പ്രവർത്തകൻ റസാഖ് മൂഴിക്കൽ ദേശീയ അവാർഡ് ജേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായ മുഹമ്മദ് മാസ്റ്ററിന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് ഹംസ മേപ്പാടി റമദാൻ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് സഫീർ നരക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറാജ് നരക്കോട് സ്വാഗതവും നൂറുദ്ദീൻ ഷാഫി നന്ദിയും പറഞ്ഞു.

