ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം പൊന്നോണം എന്ന പേരിൽ അദ്ലിയ സെഞ്ച്വറി ഇന്റർനാഷനൽ റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ കേരളീയ സമാജം വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി. ഇടപ്പാളയം പ്രസിഡൻറ് ഫൈസൽ അനോടിയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി രഘുനാഥ് സ്വാഗതവും ട്രഷറർ രാമചന്ദ്രൻ പോട്ടൂർ ആശംസയും നേർന്നു. രക്ഷാധികാരിയും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗവുമായ രാജേഷ് നമ്പ്യാർ, മറ്റു രക്ഷാധികാരികളായ ഷാനവാസ് പുത്തൻവീട്ടിൽ, പാർവതി ദേവദാസ്, എ.വി. ബാലകൃഷ്ണൻ എന്നിവർ ഓണസന്ദേശം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ ഷാഹുൽ കാലടി നന്ദി രേഖപ്പെടുത്തി. ഇടപ്പാളയം കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. പ്രോഗ്രാം കൺവീനർ പ്രതീഷ് പുത്തൻകോട്, ജോ. കൺവീനർ ഗ്രീഷ്മ വിജയൻ, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

