Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.സി.എഫ് നബിദിന ആശംസകൾ നേർന്നു
text_fieldsbookmark_border
മനാമ: പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മദിനം ലോകം മുഴുവൻ സാഘോഷം കൊണ്ടാടുന്ന ധന്യ സുദിനത്തിൽ എല്ലാവർക്കും ഐ.സി.എഫ് ബഹ്റൈൻ നബിദിന ആശംസകൾ നേർന്നു.
സർവ്വ സൃഷ്ടികളുടെയും നന്മക്കു വേണ്ടി മാത്രം പ്രവർത്തിക്കുകയും നന്മ ചെയ്യുന്ന സമൂഹത്തെ വാർത്തെടുക്കുകയും ചെയ്ത ലോകാനുഗ്രഹിയുടെ നന്മയുടെയും സാഹോദര്യത്തിന്റെയും ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ എല്ലാവർക്കും കഴിയട്ടെയെന്ന് ഐ.സി.എഫ് നേതാക്കൾ ആശംസിച്ചു. ഐ.സി.എഫ് മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്ന് മുതൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങളിലേക്കും അനുബന്ധ പരിപാടികളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
Next Story

