ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
text_fieldsദാറുൽ ഈമാൻ കേരള മദ്റസകളിൽ നടത്തിയ വാർഷികപ്പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികൾ
മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളിൽ നടത്തിയ വാർഷികപ്പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വാർഷിക പരിപാടിയിൽ നടന്ന ആദരവിൽ ക്ലാസുകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മദ്റസ രക്ഷാധികാരി സുബൈർ എം.എം, പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ, വൈസ് പ്രിൻസിപ്പൽമാരായ അഷ്റഫ് പി.എം, ജാസിർ പി.പി തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.എം ഷാനവാസ്, സക്കീർ ഹുസൈൻ, യൂനുസ് സലിം, ഫസീല യൂനുസ്, ലുലു പറളി എന്നിവർ നേതൃത്വം നൽകി.

