ആരോഗ്യ മന്ത്രി നിയുക്ത ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചു
text_fieldsആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ ബഹ്റൈനിലെ നിയുക്ത അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചപ്പോൾ
മനാമ: ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചു. ഇന്ത്യയുമായി കാലങ്ങളായി ബഹ്റൈൻ തുടരുന്ന ശക്തമായ നയതന്ത്ര ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങൾക്കും ഏറെ ഗുണകരമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരുന്നതിൽ ഇരുപേരും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആരോഗ്യ മേഖലയിലടക്കം സഹകരണം ശക്തിപ്പെടുത്താനുള്ള ആശയങ്ങൾ പരസ്പരം പങ്കുവെച്ചു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ മന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

