സ്ഥാപക ദിനവും വിഷു ആഘോഷവും സംഘടിപ്പിച്ച് ഗുരുദേവ സോഷ്യൽ സൊസൈറ്റി
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റി സ്ഥാപക ദിനാഘോഷത്തിൽനിന്ന്
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 26ാമത് സ്ഥാപക ദിനവും ഈ വർഷത്തെ വിഷു ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷതവഹിച്ച ചടങ്ങിൽ മുഖ്യാതിഥി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവും സൊസൈറ്റി കുടുംബാംഗവുമായ മിഥുൻ മോഹൻ ആശംസ അറിയിച്ചു.
തുടർന്ന് സൊസൈറ്റി കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ വിഷു ആഘോഷ പരിപാടികളും അരങ്ങേറി. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ കോഓഡിനേറ്റ് ചെയ്ത ചടങ്ങുകൾക്ക് കുടുംബാംഗം അശ്വതി പ്രവീൺ മുഖ്യ അവതാരകയായിരുന്നു.

