ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണാഘോഷം സംഘടിച്ചിച്ചു
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ പാലക്കാട്
എം.പി വി.കെ. ശ്രീകണ്ഠനെ ആദരിക്കുന്നു
മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി ഓണാഘോഷം നടന്നു.
ഓണോത്സവം 2023 ജനറൽ കൺവീനർ എ.വി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും പറഞ്ഞു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ചു. അന്നേ ദിവസം സൊസൈറ്റി സന്ദർശിച്ച പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനെ ഭാരവാഹികൾ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. വരുംദിവസങ്ങളിൽ, ഗുരു സമാധിയുമായി ബന്ധപ്പെട്ട് പ്രഭാഷണപരമ്പരയും നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

