സി.എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി
text_fieldsസി.എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറുന്നു
മനാമ: ബഹ്റൈൻ കെ.എം.സി.സി.യുടെ സി.എച്ച് സെന്റർ ചാപ്റ്റർ തിരൂർ സി.എച്ച് സെന്ററിനായുള്ള ഫണ്ട് കൈമാറി. തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന ചടങ്ങിലാണ് ഫണ്ട് കൈമാറ്റം നടന്നത്.
കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീന് ഫണ്ട് കൈമാറി.
തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി, അഷ്റഫ് കോക്കൂർ, കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ഷാഫി കോട്ടക്കൽ, കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം സെക്രട്ടറി ഹുനൈസ് മാങ്ങാട്ടിരി, കെ.എം.സി.സി തിരൂർ മണ്ഡലം വർക്കിങ് കമ്മിറ്റി അംഗങ്ങളായ മുസ്തഫ പയ്യനങ്ങാടി, അഷ്റഫ് പൂക്കയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

