പ്രവാസത്തിന് വിട;അനിൽ ഇന്ന് നാട്ടിലേക്ക്
text_fieldsഅനിൽ
മനാമ: 28 വർഷത്തെ പ്രവാസ ജീവിതത്തിന് വിട നൽകി അനിൽ അണേല നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് കൊയിലാണ്ടിക്കടുത്തുള്ള അണേലകടവ് സ്വദേശിയായ അനിൽ ബുധനാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്.
സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രവാസ ജീവിതത്തിെൻറ തുടർച്ചയായാണ് 15 വർഷം മുമ്പ് ബഹ്റൈനിൽ എത്തിയത്. വന്ന നാൾ മുതൽ സിത്ര ഇൻഡസ്ട്രിയൽ ഏരിയയിലെ യൂനിവേഴ്സൽ വിൻഡോസ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി. ഇപ്പോൾ അതേ സ്ഥാപനത്തിൽ സൂപ്പർവൈസറായാണ് പ്രവാസം അവസാനിപ്പിക്കുന്നത്.
തനിക്കൊപ്പം ജോലി ചെയ്തവരിൽ നിന്നുള്ള അകമഴിഞ്ഞ സഹായം ഒാർമയിൽ സൂക്ഷിക്കുകയാണ് അദ്ദേഹം. ഒപ്പം മാനേജ്മെൻറിനോടുള്ള കടപ്പാടും. എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ചുള്ള 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് അനിൽ.

