Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രഞ്ച് അംബാസഡർക്ക് ബഹ്‌റൈൻ ഫസ്റ്റ് ക്ലാസ് ബഹുമതി

text_fields
bookmark_border
ഫ്രഞ്ച് അംബാസഡർക്ക് ബഹ്‌റൈൻ ഫസ്റ്റ് ക്ലാസ് ബഹുമതി
cancel

മനാമ: ബഹ്‌റൈനിലെ ഫ്രഞ്ച് അംബാസഡർ എറിക് ജിറൗഡ്-ടെൽമെക്ക് ‘ഓർഡർ ഓഫ് ബഹ്‌റൈൻ’ (ഫസ്റ്റ് ക്ലാസ്) ബഹുമതി നൽകി ആദരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ചടങ്ങിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും സംയുക്ത പ്രവർത്തനങ്ങളും വിലയിരുത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ സ്ഥാനപതി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.

ബഹ്‌റൈനും ഫ്രാൻസും തമ്മിലുള്ള ദീർഘകാല ബന്ധത്തെയും എല്ലാ മേഖലകളിലും ഇത് കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധതയെയും രാജാവ് ചൂണ്ടിക്കാട്ടി. നയതന്ത്ര ബന്ധം ശക്തമാക്കുന്നതിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൽകുന്ന പിന്തുണയെയും, ബഹ്‌റൈന് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങൾക്ക് പിന്നാലെ ഫ്രാൻസ് പ്രഖ്യാപിച്ച ഐക്യദാർഢ്യത്തെയും പിന്തുണയെയും ഹമദ് രാജാവ് എടുത്തുപറഞ്ഞു.

രാജാവിൽ നിന്ന് പരമോന്നത ബഹുമതി ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അംബാസഡർ സന്തോഷവും നന്ദിയും രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളർത്തുന്നതിൽ ഹമദ് രാജാവ് നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം കൃതജ്ഞത അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - French Ambassador Bahrain Honor
Next Story