Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുസാറ്റിൽ മൂന്നാം റാങ്കുമായി മുൻ ബഹ്റൈൻ വിദ്യാർഥിനി
text_fieldsbookmark_border
നസ്വ ബഷീർ
മനാമ: കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) യുടെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ (എം.സി.എ) പരീക്ഷയിൽ മൂന്നാം റാങ്ക് നേടി മുൻ ബഹ്റൈൻ വിദ്യാർഥിനി. ബഹ്റൈനിൽ ബിസിനസ് നടത്തുന്ന തൃശൂർ കുന്നംകുളം സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൾ നസ്വ ബഷീറാണ് ഈ നേട്ടത്തിനുടമ. കെ.ജി ക്ലാസ് മുതൽ പത്ത് വരെ ബഹ്റൈനിലെ ഇബ്ന് അൽ ഹൈതം സ്കൂളിലാണ് നസ്വ പഠിച്ചത്.ശേഷം ഉപരിപഠനത്തിനായി നാട്ടിലേക്ക് പോവുകയായിരുന്നു. സഹോദരി ബാസില ബഷീർ കാലിക്കറ്റ് സർവകലാശാലയിലെ മുൻ ഒന്നാം റാങ്കുകാരിയാണ്. റിംജിത ബഷീറാണ് മാതാവ്. റിഹാൻ ബഷീർ സഹോദരനാണ്.
Next Story

