Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാറൂഖ് കോളജ് (ഫോസ) അലുമ്നി നാളെ
text_fieldsbookmark_border
മനാമ: ഫാറൂഖ് കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ഫോസ ബഹ്റൈൻ ചാപ്റ്ററിന്റെ ഫാമിലി ഗെറ്റ് ടുഗതർ വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഉമ്മുൽ ഹസ്സം പാൻ ഏഷ്യൻ റസ്റ്റാറന്റിൽ നടക്കും.
കോളജിലെ മുൻ പ്രിൻസിപ്പലും ഫോസ ചീഫ് കോഓഡിനേറ്ററുമായ പ്രഫ ഇമ്പിച്ചിക്കോയ മുഖ്യാതിഥി ആയിരിക്കും. ബഹ്റൈനിലുള്ള ഫാറൂഖ് കോളജിലെ മുഴുവൻ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സുധീർ പുനത്തിൽ, ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ എന്നിവർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39574557, 3888 9575 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Next Story

