ജേക്കബ് റോയിക്ക് യാത്രയയപ്പ് നൽകി
text_fields36 വർഷത്തെ ബഹ്റൈനിലെ സേവനത്തിനുശേഷം നാട്ടിലേക്കു പോകുന്ന ജേക്കബ് റോയിക്ക് ബഹ്റൈൻ കേരളീയ സമാജം നൽകിയ യാത്രയയപ്പ്
മനാമ: 36 വർഷത്തെ ബഹ്റൈനിലെ സേവനത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങുന്ന ജേക്കബ് റോയിക്ക് ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചിനു നടന്ന ഫിലിം ക്ലബ് അവാർഡ് ഫെസ്റ്റിവലിൽ ബി.കെ.എസ് അദ്ദേഹത്തെ ആദരിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് ഭരണസമിതി അംഗങ്ങൾ, അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള മെമന്റോ സമ്മാനിച്ചു. 2004ലെ കേരളോത്സവം ജേതാക്കളായ ടീമിന്റെ ക്യാപ്റ്റനായിരുന്നു ജേക്കബ് റോയ്. ഹസൻ ആൻഡ് ഹബീബ് ഗ്രൂപ് ഓഫ് കമ്പനികളിൽ (ഫൈൻ ഫുഡ്, കാൻഡ ഡ്രൈ) 33 വർഷമായി ജോലി ചെയ്തുവരുകയായിരുന്നു

