എക്സിബിഷൻ വേൾഡിന് മികവിന്റെ അംഗീകാരം
text_fieldsമനാമ: എക്സിബിഷൻ വേൾഡിന് മികവിന്റെ അംഗീകാരം. അന്താരാഷ്ട്ര തലത്തിൽ 2023ലെ ഏറ്റവും മികച്ച എക്സിബിഷൻ സെന്ററായാണ് അംഗീകാരം ലഭിച്ചത്. 2023ലെ അന്താരാഷ്ട്ര ട്രാവൽ പുരസ്കാരങ്ങളുടെ ഇനത്തിലാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം യു.എ.ഇയിലെ ദുബൈയിൽ നടന്ന ഇൻർനാഷനൽ ട്രാവൽ അവാർഡ് ദാന ചടങ്ങിൽവെച്ച് ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദി ഏറ്റുവാങ്ങി. അന്താരാഷ്ട്ര തലത്തിലെ പ്രശസ്ത ടൂറിസം സ്ഥാപന പ്രതിനിധികളും ട്രാവൽ ഏജന്റുമാരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
എക്സിബിഷനുകൾ, കൺവെൻഷനുകൾ, ഗാല ഇവന്റുകൾ, വിരുന്നുകൾ, കോർപറേറ്റ് ലോഞ്ചുകൾ, കുടുംബ വിനോദങ്ങൾ, പ്രത്യേക ഇവന്റുകൾ എന്നിവക്ക് അനുയോജ്യമായ വിധത്തിൽ മനോഹരമായ വാസ്തുവൈദഗ്ധ്യത്തോടെയാണ് എക്സിബിഷൻ വേൾഡ് രൂപകൽപന ചെയ്തിരിക്കുന്നത്. 10 ഹാളുകളിലായി 95,000 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. 400-4000 സീറ്റ് കപ്പാസിറ്റിയുള്ള ഒരു വലിയ ഹാൾ, 95 മീറ്റിങ് റൂമുകൾ, 20 ട്രാൻസ് ലേഷൻ ബൂത്തുകൾ, 14 ഓർഗനൈസർ ഓഫിസുകൾ, മൂന്ന് മജ്ലിസുകൾ, ഡ്രസ്സിങ് റൂമുകൾ എന്നിവയുണ്ട്. ഇവക്കു പുറമെ ബ്രൈഡൽ സ്യൂട്ടുകളും 25 റസ്റ്റാറന്റുകളും കഫേകളും റീട്ടെയിൽ ഷോപ്പുകളുമുണ്ട്.

