ഓട്ടോറിക്ഷക്ക് സമാനമായ വാഹനം ഓടിച്ച സംഭവം; സ്ത്രീക്ക് സഹായ പിന്തുണയുമായി സ്വകാര്യ കമ്പനി സംരംഭകൻ
text_fieldsമനാമ: ബഹ്റൈനിലെ ഹൈവേയിൽ ഓട്ടോറിക്ഷക്ക് സമാനമായ വാഹനം ഓടിച്ച സ്ത്രീക്ക് സഹായ പിന്തുണയുമായി സ്വകാര്യ കമ്പനി സംരംഭകൻ. ശാരീരികവും സാമ്പത്തികവുമായി അവശതയനുഭവിക്കുന്ന സ്ത്രീയുടേതായിരുന്നു ഈ വാഹനം.
അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വാഹനം പ്രത്യേകം രൂപകൽപന ചെയ്യുകയായിരുന്നു. എന്നാൽ രാജ്യത്തെ റോഡുകളിൽ ഇത്തരം വാഹനം ഓടിക്കുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് അധികൃതർ വാഹനം പിടിച്ചെടുക്കുകയും വീണ്ടും ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്നാണ് സംരംഭകൻ സ്ത്രീയെ സമീപിക്കുന്നതും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സ്ത്രീക്ക് ഉചിതമായ പിന്തുണ നൽകിയതും.

