ഈഗിൾസ് കപ്പ്: സെവൻ സ്റ്റാർ എഫ്.സി ജേതാക്കൾ
text_fieldsഈഗിൾസ് കപ്പ് വിജയികളായ സെവൻ സ്റ്റാർ എഫ്.സി ടീം
മനാമ: ഈഗിൾ എഫ്.സിയുടെ നേതൃത്വത്തിൽ ഈഗിൾസ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഹൂറ അൽ ടീൽ ഗ്രൗണ്ടിൽ നടത്തി. ഷിഫാ അൽജസീറ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ സുൽഫിക്കർ കബീർ, പർച്ചേസ് മാനേജർ ഷാഹിർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സെമി പ്രഫഷനൽ വിഭാഗത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു. ഫൈനലിൽ സെവൻ സ്റ്റാർ എഫ്.സി-സ്റ്റാർ എഫ്.സി മനാമയെ പരാജയപ്പെടുത്തി വിജയികളായി. കളിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ വിജയിയെ തീരുമാനിക്കുന്നതിനായി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
വിജയികൾക്ക് ഷിഫാ അൽ ജസീറ ഹോസ്പിറ്റലിൽ ബിസിനസ് ഡെവലപ്പർ സുൽഫീക്കർ, കെ.എഫ്.എ സെക്രട്ടറി സജാദ്, ട്രഷറർ തസ്ലിം, കെ.എഫ്.എ വൈസ് പ്രസിഡന്റ് സൽമാൻ, ഈഗിൾസ് എഫ്.സി എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്രീജിത്ത്, അരുൺ, മജീദ് എന്നിവർ ട്രോഫികൾ കൈമാറി.

