ഇന്ന് ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യം
text_fieldsമനാമ: രാത്രിക്കും പകലിനും ഒരേ ദൈർഘ്യമെന്ന അസാധാരണ പ്രതിഭാസത്തിന് ശനിയാഴ്ച ബഹ്റൈന് സാക്ഷിയാകും. പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിഥ അൽ അസ്ഫൂറാണ് ഇന്നത്തെ രാത്രിക്കും പകലിനും ഒരേ ദൈർഘ്യമായിരിക്കുമെന്ന് അറിയിച്ചത്. 12 മണിക്കൂർ വീതമാണ് രാവും പകലും ഉണ്ടാവുകയെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് 'ദ ഡെയ്ലി ൈട്രബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു. പുലർച്ച 5.46 നാണ് ഉദയം. അസ്തമയം വൈകീട്ട് 5.46നും.
മാർച്ച് 20നാണ് ബഹ്റൈനിൽ വസന്തകാലം ആരംഭിക്കുക. 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റുമായിരിക്കും വസന്തകാല സീസണിന്റെ ദൈർഘ്യമെന്ന് അദ്ദേഹം പറഞ്ഞു. റമദാനിന്റെ അവസാന 10 ദിവസം വസന്തകാലത്ത് ആയിരിക്കും. അടുത്ത വർഷം റമദാൻ മുഴുവനായും ശീതകാലത്ത് ആയിരിക്കും. 2030 വരെ ഇതു തുടരുമെന്നും അൽ അസ്ഫൂർ ചൂണ്ടിക്കാട്ടി.

