സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക കുടുംബവാരം നടത്തി
text_fieldsസി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക സംഘടിപ്പിച്ച കുടുംബവാരത്തിൽ സ്ത്രീജനസഖ്യ അംഗങ്ങൾ ഗാനങ്ങളാലപിക്കുന്നു
മനാമ: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക കുടുംബവാര ആരാധന നടത്തി. സ്ത്രീജനസഖ്യ പ്രസിഡന്റ് ലീന ഷാബു നേതൃത്വം നൽകി. 'ദൈവികത്വമുള്ള സ്ത്രീ' എന്ന വിഷയത്തെ ആസ്പദമാക്കി സഭാ വികാരിയും കെ.സി.ഇ.സി പ്രസിഡൻറുമായ ഫാ. ഷാബു ലോറൻസ് സന്ദേശം നൽകി.
സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഓരോരുത്തരും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനായി മൂന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീജനസഖ്യ അംഗങ്ങൾ ഗാനങ്ങളാലപിച്ചു.
സഭാ വാർഡൻ സി. വിജയൻ, അക്കൗണ്ടന്റ് ഷിബുകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

