കോവിഡ് പ്രോട്ടോകോൾ ലംഘനം: 28 റെസ്റ്റാറൻറുകൾക്കെതിരെ നടപടി
text_fieldsകോവിഡ് പ്രോട്ടോകോൾ ലംഘനം കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധനയിൽനിന്ന്
മനാമ: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിെൻറ പേരിൽ 28 റെസ്റ്റാറൻറുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം 210 റെസ്റ്റാറൻറുകളിലും ഒരു കോഫിഷോപ്പിലുമാണ് പരിശോധന നടത്തിയത്.
സ്ഥാപനങ്ങൾ കോവിഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ എല്ലാ സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും നിയമനടപടികളിൽനിന്നൊഴിവാകണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.

