കോൺഗ്രസ് ജന്മദിനാഘോഷം: ഐ.വൈ.സി.സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മനാമ: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 139ാമത് ജന്മദിനാഘോഷ ഭാഗമായി ഐ.വൈ.സി.സി നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ഐ.വൈ.സി.സിയുടെ 43ാമത് മെഡിക്കൽ ക്യാമ്പായിരുന്നു ഇത്.
ചടങ്ങിൽ ഐ.വൈ.സി.സി അംഗങ്ങൾക്കുള്ള അൽ റബീഹ് പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു. പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. നോർത്തേൻ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഹെഡ് ഇസാം ഇസ അൽകയാത്ത് ഉദ്ഘാടനം ചെയ്തു. ഹെൽപ് ഡെസ്ക് കൺവീനർ അനസ് റഹിം സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ സെയ്യിദ് ഹനീഫ്, അൽ റബീഹ് പ്രതിനിധി ഷൈജാസ്, ഷബീർ മുക്കൻ എന്നിവർ സംസാരിച്ചു. ഹരി ഭാസ്കർ നന്ദി പറഞ്ഞു.

