കൃപേഷ്, ശരത്ലാൽ അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി ഭാരവാഹികൾ
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ്-ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷ്, ശരത്ലാൽ അനുസ്മരണവും ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. ദേശീയ കമ്മിറ്റി ഉപാധ്യക്ഷൻ പി.എം. രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗംഗൻ മലയിൽ അധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി ദേശീയ ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
ഏരിയ ട്രഷറർ റോയ് മത്തായി സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി പ്രസിഡന്റായി രതീഷ് രവി, സെക്രട്ടറിയായി റിയാസ് പോവരുകണ്ടി, ട്രഷററായി അൻഷാദ് റഹിം, വൈസ് പ്രസിഡന്റായി ചന്ദ്രൻ ചെറുവന, ജോ. സെക്രട്ടറിയായി ജോജോ പൊന്തോക്കൽ എന്നിവരെ തെരഞ്ഞെടുത്തു.
ഷിഹാബ്, മാത്യു ജോർജ്, മൻവീൻ, ഫൈസൽ, ബാബു എന്നിവർ ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളും ഗംഗൻ മലയിൽ, പി.സി. രജീഷ്, അനസ് റഹീം എന്നിവർ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമാണ്.

