Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ചു
cancel

മനാമ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ദേശീയ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവുമായ മുലായം സിങ് യാദവിന്റെ വിയോഗത്തിൽ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം'ഇടതുപക്ഷ മതനിരപേക്ഷ കൂട്ടായ്മ അനുശോചിച്ചു.

സമാജ് വാദി പാർട്ടിയുടെ സ്ഥാപകനേതാവായ അദ്ദേഹം തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനത്തേക്കുപോലും ഒരുവേള ചർച്ചചെയ്യപ്പെട്ട പേരായിരുന്നു മുലായം സിങ് യാദവ്. രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കാൻ എന്നും അദ്ദേഹം പരിശ്രമിച്ചു.

ഇടതുപക്ഷവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിൽ വലിയ വിടവാണ് സൃഷ്ടിക്കുകയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Condolences on death of Mulayam Singh Yadav
Next Story