കോൾമാസ് പാരിസ് പുതിയ പെർഫ്യൂം പുറത്തിറക്കി
text_fieldsകോൾമാസ് പാരിസ് പുതിയ പെർഫ്യൂം പുറത്തിറക്കുന്ന ചടങ്ങിൽനിന്ന്
മനാമ: കോൾമാസ് പാരിസ് എക്സ്.എസ് കലക്ഷനിലെ പുതിയ പെർഫ്യൂം പുറത്തിറക്കി. ജുഫൈർ ഒയാസിസ് മാളിൽ നടന്ന ചടങ്ങിൽ ശൈഖ നൂറ ആൽ ഖലീഫ അബ്ദുൽ അസീസ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. തായ്ലൻഡ് എംബസി ഷർഷെ ദഫെ നുട്ടാപത് ചുംനിജരാകിജ്, ഫിലിപ്പീൻസ് എംബസി വെൽഫെയർ ഓഫിസർ റെഡിന മൻലാപസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കോൾമാസ് പാരിസ് സി.ഇ.ഒ നൗഫൽ മൈതീൻ, മാനേജിങ് ഡയറക്ടർ സലിം എ.സി, എക്സിക്യൂട്ടിവ് ഡയറക്ടർ ബോബൻ ഇടിക്കുള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഹസൻ ജാസിം അൽ ഗിലിദാരി, നൗഫൽ പൂളക്ക, ഷംല മൈതീൻ എന്നിവർ പങ്കെടുത്തു.

