ബഷീർ കാലാതിവർത്തിയായ കഥാകാരൻ- പ്രവീൺ രുഗ്മ
text_fieldsബഹ്റൈൻ പ്രതിഭ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം പ്രവീൺ രുഗ്മ ഉദ്ഘാടനം ചെയ്യുന്നു
മനാമ: വൈക്കം മുഹമ്മദ് ബഷീർ കാലാതിവർത്തിയായ കഥാകാരനാണെന്ന് ബാലസംഘം സംസ്ഥാന പരിശീലകനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ പ്രവീൺ രുഗ്മ പറഞ്ഞു.
ബഹ്റൈൻ പ്രതിഭ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാഹിത്യസംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഒന്നും ഒന്നും ചേർന്നാൽ വലിയ ഒന്നാണെന്നും ഞാനും നീയും ചേർന്നാൽ നമ്മൾ ഒന്നാണെന്നും’ ഉള്ള മഹത്തായ സന്ദേശം സമൂഹത്തിന് ബഷീർ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഭ സാഹിത്യവേദി എക്സിക്യൂട്ടിവ് അംഗം അഷറഫ് മളി സ്വാഗതം പറഞ്ഞു.
സാഹിത്യവേദി കൺവീനർ ധന്യ വയനാട് അധ്യക്ഷത വഹിച്ചു. വത്സരാജ് കുയിമ്പിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.
‘പുത്തനെഴുത്തും പുരസ്കാരങ്ങളും’ എന്ന വിഷയത്തിൽ നടത്തിയ സാഹിത്യസംവാദത്തിൽ ബഹ്റൈനിലെ എഴുത്തുകാരായ നാസർ മുതുകാട്, റോയ് പൂച്ചേരി, യഹിയ മുഹമ്മദ്, സാജു കൃഷ്ണൻ, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, സുരേഷ് വീരച്ചേരി എന്നിവർ സംസാരിച്ചു.

