Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

101 നഴ്സുമാർക്ക് ‘വർക്ക് ഓഫ് മേഴ്‌സി അവാർഡ്’ സമർപ്പിച്ച് സിംസ്

text_fields
bookmark_border
101 നഴ്സുമാർക്ക് ‘വർക്ക് ഓഫ് മേഴ്‌സി അവാർഡ്’ സമർപ്പിച്ച് സിംസ്
cancel

മനാമ: സിറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026 ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന 101 നഴ്സുമാർക്ക് സമർപ്പിച്ചു. ന്യൂ സീസൺസ് ഹാളിൽ നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽഡോ ബെറാർദി, ഡോ. ഹസൻ ഈദ് ബുഖമ്മാസ് എം.പി എന്നിവർ ചേർന്നാണ് അവാർഡ് സമർപ്പണം നിർവഹിച്ചത്.

ബഹ്‌റൈൻ കാത്തലിക് നഴ്സിംഗ് മിനിസ്ട്രയെ പ്രതിനിധീകരിച്ച് വിനി ജിമ്മി, ജിംഷി ജോസ് എന്നിവർ ചേർന്ന് പ്രധാന സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026 ഏറ്റുവാങ്ങി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം നഴ്സുമാരെ ഒരേ വേദിയിൽ ആദരിക്കുന്ന മഹത്തായ സംരംഭം യാഥാർഥ്യമാക്കിയ സിറോ മലബാർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ ചടങ്ങിലെ മുഖ്യാതിഥികൾ അഭിനന്ദിച്ചു. ഡേവിസ് ടി മാത്യൂസിനെ സിംസ് ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ബിസിനസ് എക്സലൻസ് അവാർഡ് ദിയ ആൻഡ് തോമസ് മാനേജ്മെന്റ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ തോമസ് ജോർജിനും മാതാ അഡ്വർടൈസിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ഏലിയാസ് എം തോമസിനും സമ്മാനിച്ചു. മാപ്പിൾ ട്രീ മാനേജിങ് ഡയറക്ടർ സിജോ പോളിന് സിംസിന്റെ പ്രത്യേക ആദരവും ചടങ്ങിൽ നൽകി.

അറന്നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. വർക്ക് ഓഫ് മേഴ്‌സി ജനറൽ കൺവീനർ ബെന്നി വർഗീസ് സിംസ് നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ അവാർഡിനർഹരായ നഴ്സുമാർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന്റെ സമാപനത്തിൽ സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain SIMS Nurses Award
Next Story