Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സൂഫിസം - അകവും പുറവും’ പ്രഭാഷണം ശ്രദ്ധേയമായി

text_fields
bookmark_border
‘സൂഫിസം - അകവും പുറവും’ പ്രഭാഷണം ശ്രദ്ധേയമായി
cancel
camera_alt

‘സൂഫിസം - അകവും പുറവും’ പ്രഭാഷണത്തിൽ നിന്ന്

മനാമ: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മറവിൽ വിശ്വാസത്തിൽ മായം ചേർത്ത് വിശ്വാസികളുടെ ഈമാനിനെ ബാധിക്കുന്ന സൂഫി ആചാരങ്ങളെയും ആശയങ്ങളെയും കുറിച്ച് ഓരോ വിശ്വാസിയും ജാഗരൂകരായിരിക്കണമെന്ന ഉണർത്തലോടെ സംഘടിപ്പിച്ച വിജ്ഞാന സദസ്സ് വിഷയത്തിലെ വൈവിധ്യം കൊണ്ടും പങ്കെടുത്തവരുടെ ആധിക്യം കൊണ്ടും ശ്രദ്ധേയമായി.

അൽ ഹിദായ സെന്റർ മലയാള വിഭാഗം ഹിദ്ദ് ഹിദായ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘സൂഫിസം - ഉത്ഭവവും ചരിത്രവും’ എന്നവിഷയത്തിൽ സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, ‘സൂഫിസം = അപകടം’ എന്ന വിഷയത്തിൽ സ്വാലിഹ് അൽ ഹികമി, ‘സൂഫിസം - മടിയന്മാരുടെ മതം’ എന്ന വിഷയത്തെ അധികരിച്ച് വസീം അഹ്‌മദ്‌ അൽ ഹികമി എന്നിവർ പ്രഭാഷണം നടത്തി.

ശരീഅത്ത്, ത്വരീഖത്ത്, ഹകീകത്ത് എന്നീ മൂന്ന് ഘട്ടങ്ങളിലായി വികാസം പ്രാപിക്കുന്ന സൂഫിസം ഇസ്ലാമിക അഖീദക്ക് വിരുദ്ധമാണെന്നും വിശ്വാസിയും അവന്റെ സ്രഷ്ടാവും രണ്ടല്ല ഒന്നാണെന്ന അദ്വൈത വാദമാണ് അവർ അടിച്ചേൽപ്പിക്കുന്നതെന്നും പ്രഭാഷകർ സമർത്ഥിച്ചു. അത്തരം ചതിക്കുഴികളെക്കുറിച്ച് നാമോരോരുത്തരും ജാഗ്രത പാലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

സാദിഖ് ബിൻ യഹ്‌യ സ്വാഗതവും ബിനു ഇസ്മാഈൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Seminar Raises Concerns Over Sufism
Next Story