തെരഞ്ഞെടുപ്പ് കമീഷനും, ജനാധിപത്യ ധ്വംസനവും; ചർച്ച സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ
text_fieldsപ്രതിഭ സംഘടിപ്പിച്ച ചർച്ചയിൽ നിന്ന്
മനാമ: ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഉയർന്നു വന്ന വിവാദങ്ങളിൽ ചർച്ച സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ. തെരഞ്ഞെടുപ്പ് കമ്മീഷനും, ജനാധിപത്യ ധ്വംസനവും എന്ന വിഷയത്തെ അധികരിച്ചാണ് പ്രതിഭ സെന്ററിൽ ചർച്ച സംഘടിപ്പിച്ചത്. ബിനു മണ്ണിൽ, രജിത ടി.കെ, സജി മാർക്കോസ്, പ്രദീപ് പുറവങ്കര എന്നിവരാണ് ചർച്ച നയിച്ചത്. എൻ.വി ലിവിൻ കുമാർ മോഡറേറ്ററായിരുന്നു.
പക്ഷപാതിത്വപരമായി പ്രവർത്തിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ സമര രംഗത്തുള്ളത്. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ് എന്നും ജനാധിപത്യം സംരക്ഷിക്കേണ്ടവർ ജനാധിപത്യത്തിന്റെ അന്തകരാകരുത് എന്നും ചർച്ചയിൽ പങ്കെടുത്തുവർ അഭിപ്രായപ്പെട്ടു.
സതീഷ് കെ.എം സ്വാഗതം പറഞ്ഞ പരിപാടിയിൽ സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, വി.കെ സുലേഷ്, കെ.വി മഹേഷ്, ഇ.എ സലിം, സുനിൽദാസ്, നയൻ താര, ഫൈസൽ എഫ് എം, കാസിം നന്തി, അനീഷ് നിർമ്മലൻ, എൻ കെ വീരമണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

