Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചരങ്ങ് 2026’: അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്ന് ബഹ്‌റൈൻ പ്രതിഭയുടെ നാടക പഠനക്കളരി

text_fields
bookmark_border
കൊച്ചരങ്ങ് 2026’: അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്ന് ബഹ്‌റൈൻ പ്രതിഭയുടെ നാടക പഠനക്കളരി
cancel

മനാമ: ബഹ്‌റൈൻ പ്രതിഭ നാടകവേദിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘കൊച്ചരങ്ങ് 2026’ ഏകദിന നാടക പഠനക്കളരി ശ്രദ്ധേയമായി. സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടന്ന പഠനക്കളരിയിൽ 58 കുട്ടികൾ പങ്കെടുത്തു. ബഹ്‌റൈനിലെ പ്രമുഖ നാടക പ്രവർത്തകരായ ഹരീഷ് മേനോൻ, വിഷ്ണു നാടകഗ്രാമം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നാടകവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധതരം തിയേറ്റർ എക്സർസൈസുകളിലൂടെയും അഭിനയ പരിശീലനങ്ങളിലൂടെയും നാടകാഭിനയത്തിന്റെ സാധ്യതകളും വ്യത്യസ്ത അഭിനയരീതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കളിയും ചിരിയും സർഗാത്മക പ്രവർത്തനങ്ങളും സമന്വയിപ്പിച്ച പഠനക്കളരി കുട്ടികൾക്ക് വേറിട്ട അനുഭവമായി.

അഭിനയത്തിന്റെ അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം ആത്മവിശ്വാസവും കൂട്ടായ്മയും വളർത്തുന്നതിനും ക്യാമ്പ് അവസരമൊരുക്കി. ഡിസംബർ 18ന് ബഹ്‌റൈൻ പ്രതിഭ നാടകവേദി ബഹ്‌റൈനിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘അരങ്ങേറ്റം-2026’ എന്ന നാടകമത്സരത്തിന്റെ മുന്നോടിയായാണ് ‘കൊച്ചരങ്ങ് 2026’ പഠനക്കളരി സംഘടിപ്പിച്ചത്. act കൊച്ചരങ്ങ് 2026’ ബഹ്‌റൈൻ പ്രതിഭയുടെ നാടക പഠനക്കളരിയിൽ പങ്കെടുത്തവർ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Kocharang Theatre Workshop
Next Story