Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിലെ താമസക്കാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒക്ടോബർ 31 മുതൽ

text_fields
bookmark_border
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി എസ്.സി.എച്ച് ചെയർമാൻ
ബഹ്‌റൈനിലെ താമസക്കാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒക്ടോബർ 31 മുതൽ
cancel

മനാമ: ബഹ്‌റൈനിലെ പ്രവാസികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്ന ഒക്ടോബർ 31 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.

ബഹ്‌റന്റെ ആരോഗ്യ സംരക്ഷണ മേഖലയുടെ വികസനത്തിൽ വലിയൊരു ചുവടുവെപ്പായ ഈ പദ്ധതി, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും. കൃത്യമായ ഇൻഷുറൻസ് ചട്ടക്കൂടിലൂടെ പ്രവാസികളുടെ ചികിത്സാ സൗകര്യങ്ങൾ ക്രമീകരിക്കാനും ആരോഗ്യ മേഖലയുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ ഇൻഷുറൻസ് സംവിധാനം നിലവിൽ വരുന്നത് ബഹ്‌റൈനി പൗരന്മാർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സേവനങ്ങളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത സർക്കാർ തുടർന്നും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംഗീകൃത നിയമങ്ങൾക്കും ആനുകൂല്യങ്ങൾക്കും വിധേയമായി, അർഹരായ പ്രവാസികൾക്ക് പ്രൈമറി, സെക്കൻഡറി ആരോഗ്യ സേവനങ്ങൾ, അത്യാഹിത വിഭാഗ ചികിത്സകൾ, അപകടങ്ങൾ എന്നിവ ഉൾപ്പെടുന്ന നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ ഈ പദ്ധതി ഉറപ്പുനൽകുന്നു. കൂടുതൽ വിപുലമായ ചികിത്സാ കവറേജ് ആഗ്രഹിക്കുന്ന തൊഴിലുടമകൾക്കും ഗുണഭോക്താക്കൾക്കും അധിക ഇൻഷുറൻസ് പാക്കേജുകളും തിരഞ്ഞെടുക്കാവുന്നതാണ്.

എന്നാൽ ഗാർഹിക തൊഴിലാളികൾ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താമസക്കാർ, അവരുടെ ആശ്രിതർ എന്നിവരെ ഈ ഘട്ടത്തിൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും ഇനി ഇൻഷുറൻസ് ഉറപ്പ് വരുത്തേണ്ടി വരും. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം പദ്ധതിയുടെ വിജയത്തിനും രാജ്യത്തെ ആരോഗ്യ രംഗത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഇൻഷുറൻസ് നിലവിൽ വരുന്നതോടെ സൽമാനിയ ആശുപത്രിയിലെ തിരക്ക് കുറയുകയും ബെഡുകളുടെ ലഭ്യത മെച്ചപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Health Insurance Scheme From October 31
Next Story