ബഹ്റൈൻ നവകേരളയുടെ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി
text_fieldsബഹ്റൈൻ നവകേരളയുടെ വയനാട് ദുരിതാശ്വാസ ഫണ്ട്
മന്ത്രി കെ. രാജന് കൈമാറുന്നു
മനാമ: വയനാട് ദുരന്തബാധിതർക്കായി ബഹ്റൈൻ നവകേരള സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി റവന്യൂ മന്ത്രി കെ. രാജന് ബഹ്റൈൻ നവകേരളയുടെ പ്രസിഡന്റ് എൻ.കെ. ജയനും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ശ്രീജിത്ത് ആവളയും ചേർന്ന് കൈമാറി.
ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആർ അനിൽ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, എം.പിമാരായ പി.പി സുനീർ, പി. സന്തോഷ് കുമാർ, മുൻ നാദാപുരം എം.എൽ.എ സത്യൻ മൊകേരി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, തൃശൂർ ജില്ല സെക്രട്ടറി കെ.കെ വത്സരാജ് മറ്റു നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.
തനതായി ഒരു വീട് നിർമിച്ചു നൽകാനുള്ള സാധ്യത സർക്കാറിന്റെ പുതിയ പദ്ധതിപ്രകാരം സാധ്യമല്ലാത്തതിനാലാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അതിജീവനത്തിന്റെ ഒരു പുതിയ മാതൃകാ പദ്ധതി നടപ്പിലാക്കുന്ന ഇടതുപക്ഷ സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും ബഹ്റൈൻ നവകേരള കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.

