Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ആർ നിയമലംഘനം; വൻ പിഴ പ്രഖ്യാപിച്ച് മന്ത്രാലയം

text_fields
bookmark_border
സി.ആർ നിയമലംഘനം; വൻ പിഴ പ്രഖ്യാപിച്ച് മന്ത്രാലയം
cancel

മനാമ: ബഹ്‌റൈനിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി.ആർ) നിയമങ്ങളും ലൈസൻസിങ് നിബന്ധനകളും ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2,500 ദിനാർ വരെ ഭരണപരമായ പിഴ ചുമത്താൻ തീരുമാനം. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റുവാണ് ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമലംഘനങ്ങളുടെ വ്യാപ്തി അനുസരിച്ചാണ് പിഴ തുക നിശ്ചയിച്ചിരിക്കുന്നത്. ഉത്തരവില ഭൂരിഭാഗം വ്യവസ്ഥകളും ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിന് ശേഷം പ്രാബല്യത്തിൽ വരുമെങ്കിലും, ഉടമസ്ഥാവകാശവും നികുതി വിവരങ്ങളുമായി ബന്ധപ്പെട്ട നാല് പ്രധാന നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ ഉടനടി പ്രാബല്യത്തിൽ വരും.

ഉടമസ്ഥാവകാശം മറച്ചുവെക്കുക, തെറ്റായ വിവരങ്ങൾ നൽകുക, അധിക വിവരങ്ങൾ കൈമാറാതിരിക്കുക, ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ (ടി.ഐ.എൻ) ഇല്ലെന്ന് തെറ്റായി സാക്ഷ്യപ്പെടുത്തുക എന്നിവയ്ക്ക് 2,500 ദിനാർ വരെ ഉടനടി പിഴ ഈടാക്കും. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി.ആർ) ഇല്ലാതെ സ്ഥാപനം നടത്തുക, നിയമപരമായി അടയ്ക്കപ്പെട്ട സ്ഥാപനം ലംഘിച്ച് പ്രവർത്തിക്കുക, അധികൃതർ പതിച്ച നിയമലംഘന, അടച്ചുപൂട്ടൽ സ്റ്റിക്കറുകൾ മാറ്റുക എന്നിവയ്ക്ക് 500 ദിനാർ ആണ് പിഴ.

ലൈസൻസ് നമ്പറുകളിൽ കൃത്രിമത്വം കാണിച്ചാൽ 200 ദിനാർ, ലൈസൻസില്ലാതെ മറ്റ് അനുബന്ധ ബിസിനസുകൾ നടത്തിയാൽ 100 ദിനാർ (ഒരു മാസത്തിന് ശേഷം), ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത വിലാസത്തിൽ നിന്നല്ലാതെ മറ്റ് സ്ഥലങ്ങളിൽ പ്രവർത്തിച്ചാൽ 50 ദിനാർ (ആറ് മാസത്തിന് ശേഷം) എന്നിങ്ങനെയും പിഴ ചുമത്തും. ഇതിനുപുറമേ, ആവശ്യപ്പെടുന്ന രേഖകൾ ഒരു ആഴ്ചയ്ക്കകം സമർപ്പിച്ചില്ലെങ്കിൽ 50 ദിനാറും, സ്ഥാപനത്തിനുള്ളിൽ സി.ആർ സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചില്ലെങ്കിൽ 20 ദിനാറും പിഴ നൽകേണ്ടിവരും. 2015-ലെ 27-ാം നമ്പർ ഉത്തരവ് പ്രകാരമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain CR Violation Fines
Next Story