Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ ഹെലികോപ്ടർ തകർന്ന സംഭവം; അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ
text_fieldsbookmark_border
മനാമ: സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിൽ നിരീക്ഷണ ഹെലികോപ്റ്റർ തകർന്നു വീണ് സഊദി നാഷണൽ ഗാർഡിലെ രണ്ട് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. സാങ്കേതിക തകരാറിനെത്തുടർന്നാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സൗദി അറേബ്യയോടുള്ള പൂർണ്ണ ഐക്യദാർഢ്യം ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സൗദി ഭരണനേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ഒപ്പം മരണപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Next Story

