Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ 23 കിലോ മയക്കുമരുന്നുമായി 11 പേർ പിടിയിയിൽ

text_fields
bookmark_border
ബഹ്‌റൈനിൽ 23 കിലോ മയക്കുമരുന്നുമായി 11 പേർ പിടിയിയിൽ
cancel
camera_alt


പിടിയിലായ പ്രതികൾ


മനാമ: ബഹ്‌റൈനിൽ അഞ്ച് വ്യത്യസ്ത സംഭവങ്ങളിലായി നടത്തിയ പരിശോധനകളിൽ 11 ഏഷ്യൻ പൗരന്മാർ മയക്കുമരുന്നുമായി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിലെ ആന്റി നർക്കോട്ടിക് ഡയറക്ടറേറ്റാണ് ഇവരെ പിടികൂടിയത്. ഇതിൽ രണ്ട് സംഭവങ്ങൾ കസ്റ്റംസ് അഫയേഴ്‌സിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കിയത്.

പിടിയിലായവരുടെ പ്രായം 20നും 38നും ഇടയിലാണ്. ഇവരിൽ നിന്ന് ഏകദേശം 199,000 ദിനാർ വിപണി മൂല്യമുള്ള 23 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു. വിശദമായ അന്വേഷണത്തിലൂടെയും തെളിവുകൾ ശേഖരിച്ചതിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ നിയമപരമായി കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം ജനറൽ ഡയറക്ടറേറ്റും എടുത്തുപറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിച്ചുകൊണ്ട് 996 എന്ന ഹോട്‌ലൈൻ നമ്പറിലൂടെയോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലൂടെയോ ബന്ധപ്പെടണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Massive Drug Bust In Bahrain
Next Story