Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായു ഗുണനിലവാരം മെച്ചപ്പെടുത്താൻ സമഗ്രപദ്ധതികൾ വേണമെന്ന് പഠനം

text_fields
bookmark_border
ബ്ലാക്ക് കാർബൺ കുറയ്ക്കുന്നതിൽ ആഗോളതലത്തിൽ ഒന്നാമത്
വായു ഗുണനിലവാരം മെച്ചപ്പെടുത്താൻ സമഗ്രപദ്ധതികൾ വേണമെന്ന് പഠനം
cancel

മനാമ: ബഹ്റൈനിലെ വായു ഗുണനിലവാരം ഉയർത്തുന്നതിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനുമായി കൂടുതൽ സമഗ്രമായ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട്. 2025-ലെ കണക്കുകൾ പ്രകാരം ബഹ്റൈനിലെ ശരാശരി വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 102 ആണ്. ഇതിലെ പി.എം 2.5 സൂക്ഷ്മകണികകളുടെ ശരാശരി സാന്ദ്രത ലോക ആരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള വാർഷിക പരിധിയേക്കാൾ ഏകേദേശം 7.2 മടങ്ങാണ്. കാലാവസ്ഥാ വ്യതിയാനവും മരുഭൂമിയിൽ നിന്നുള്ള പൊടിക്കാറ്റും കാരണം മനാമ നഗരത്തിൽ എ.ക്യു.ഐ 71 മുതൽ 101 വരെയായി കാണപ്പെടാറുണ്ട്. കുട്ടികൾ, വയോധികർ, ശ്വാസകോശ രോഗമുള്ളവർ തുടങ്ങിയവർക്ക് ഈ സാഹചര്യം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

അതേസമയം, വായുമലിനീകരണം ചെറുക്കുന്നതിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് എയർ ക്വാളിറ്റി മോണിറ്ററിംഗ് നെറ്റ്‌വർക്ക് വ്യാപകമാക്കിയത് മലിനീകരണ സ്രോതസ്സുകൾ തത്സമയം കണ്ടെത്താൻ സഹായിക്കുന്നുണ്ട്. കൂടാതെ നഗരപ്രദേശങ്ങളിലെ ഹരിതവൽക്കരണം, 2035-ഓടെ 10 ശതമാനം ഊർജ്ജം പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കാനുള്ള ലക്ഷ്യം, സൗരോർജ്ജ പാനലുകൾ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങൾ എന്നിവ മലിനീകരണം കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലമായി 2026-ലെ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ (ഇ.പി.ഐ) ബ്ലാക്ക് കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിൽ 100 മാർക്കോടെ ബഹ്റൈൻ ആഗോളതലത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കി.

സ്വാഭാവിക പൊടിക്കാറ്റുകൾക്ക് പുറമേ വ്യവസായങ്ങൾ, എണ്ണ-വാതക മേഖലകൾ, വാഹനങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണമാണ് വായു ഗുണനിലവാരത്തെ പ്രധാനമായും ബാധിക്കുന്നത്. ഇത് പരിഹരിക്കാൻ നാല് പ്രധാന നിർദ്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന മുൻകൂട്ടി അറിയിപ്പുകൾ നൽകുന്ന ഡിജിറ്റൽ സംവിധാനം രൂപീകരിക്കുക, വ്യവസായ മേഖലകളെയും ജനവാസ മേഖലകളെയും വേർതിരിക്കുന്ന ബഫർ സോണുകൾ സ്ഥാപിക്കുക, കാർബൺ പുറന്തള്ളൽ ഇല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, കെട്ടിടങ്ങളിൽ തണുപ്പ് നിലനിർത്തുന്ന രീതിയിലുള്ള പാസീവ് കൂളിംഗ് ആർക്കിടെക്ചർ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണത്. ഇത്തരം നടപടികളിലൂടെ രാജ്യത്ത് ആരോഗ്യകരമായ വായു അന്തരീക്ഷം പൂർണ്ണമായും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Air Quality Report
Next Story