Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.എസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ
text_fieldsbookmark_border
മനാമ: കേരള മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പുന്നപ്ര-വയലാർ സമര നായകനും, മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ് കർഷകരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച മഹാനായ നേതാവായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ട വി.എസിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അതോടൊപ്പം കുടുംബത്തിന്റെയും, നാടിന്റെയും ദുഖഃത്തിൽ പങ്കുചേരുന്നു.
Next Story

