എയ്ന ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം
text_fieldsഎയ്ന ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നഴ്സുമാരുടെ സൗഹൃദ കൂട്ടായ്മയായ "എയ്ന" ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിൽ അംഗങ്ങളുടെ വിവിധയിനം കലാകായിക പരിപാടികളും അരങ്ങേറി. ചടങ്ങിൽ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന അംഗങ്ങളായ സജി ശശി, ജിൻസി മോൾ എന്നി സ്റ്റാഫ് നഴ്സുമാരെ ആദരിച്ചു.
സിസ്റ്റർ റാണി മാത്യു, ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയതായി പോഗ്രാം കമ്മിറ്റിയിലേക്ക് സിസ്റ്റർമാരായ ബിന്ദു സോജു, കുഞ്ഞമ്മ ജിജു, സിനു ഫിലിപ്പ് എന്നിവരെ യോഗം തെരഞ്ഞെടുത്തു.സിസ്റ്റർമാരായ ഷോളി തോമസ്, സുമ ഫ്രാൻസ്, ജിൻസി എബ്രഹാം, ജോർജ്, അനിൽ എന്നിവർ ഈ പോഗ്രാമിന് നേതൃത്വം നൽകി.

