അഹ്ലൻ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
text_fieldsറമദാനിനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച അഹ്ലൻ റമദാൻ പ്രത്യേക പതിപ്പിന്റെ പ്രകാശനം ‘ഗൾഫ് മാധ്യമം’ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ,
അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ അലി ഹസന് നൽകി നിർവഹിക്കുന്നു
മനാമ: റമദാനിനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച അഹ്ലൻ റമദാൻ പ്രത്യേക പതിപ്പിന്റെ പ്രകാശനം നടന്നു. ‘ഗൾഫ് മാധ്യമം’ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ അലി ഹസന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
നോമ്പിന്റെ ദേശാടനം എന്ന തലക്കെട്ടിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചേക്കേറിയ മലയാളികളുടെ നോമ്പനുഭവങ്ങളുമായാണ് ഈ വർഷത്തെ പ്രത്യേക പതിപ്പ് തയാറാക്കിയിരിക്കുന്നത്. നാളത്തെ പത്രത്തോടൊപ്പം എല്ലാ വായനക്കാർക്കും ‘ഗൾഫ് മാധ്യമം’ പ്രത്യേക പതിപ്പ് ലഭ്യമാവും.

