നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു
text_fieldsമുഹമ്മദ്
അഫ്സൽ
മനാമ: ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞുവീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുമാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്.
കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്കുമുമ്പ് അഫ്സലിന് പനി ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചിരുന്നു.
ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെതുടർന്ന് നാട്ടിലേക്ക് ചികിത്സക്കായി പോവുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു.

