ബജറ്റ് ഹോം
text_fieldsവീടെന്ന സ്വപ്നത്തിന് ആയുസിലെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നത് പതിവാണ്. വീടെന്നത് ആവശ്യമല്ല, പലർക്കും അത് ആഡംബരമാണ്. സ്ഥലം കുറവാെണങ്കിലും അത് നിറഞ്ഞു കവിഞ്ഞ് വിശാലമായി വീട് പണിയുകയും പിന്നീട് പോക്കറ്റും അകത്തളവും ശ്യൂന്യമായി കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്.
നിര്‍മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുകൊണ്ടിരിക്കെ വീടെന്ന സാധാരണക്കാരെൻറ സ്വപ്നത്തിന് കൂട്ടാവുന്നത് ചെലവ് കുറഞ്ഞതും കാണാന്‍ ഭംഗിയുള്ളതുമായ വീടുകളാണ്. അഞ്ച് സെന്റ് സ്ഥലത്ത് നിര്മിക്കാവുന്ന കുറഞ്ഞ ബജറിലുള്ള വീടും പളാനുമാണ് വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്.
സമകാലിക ശൈലിയിൽ 1157 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. പോർച്ച്, സിറ്റ് ഒൗട്ട്, വിശാലമായ ലിവിങ്, ഡൈനിങ് ഹാളും പൂജാമുറിയും ബാത്ത്റൂം അറ്റാച്ച് ചെയ്ത രണ്ടുമുറികളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാവിയിൽ ഒന്നാം നിലയിൽ കൂടി മുറികളും മറ്റു സൗകര്യങ്ങളും കൂട്ടിച്ചേർക്കാവുന്ന തരത്തിൽ ഡൈനിങ് സ്പേസിൽ നിന്നും ഗോവണി നൽകിയിട്ടുണ്ട്. സ്റ്റെയർ മുറിക്ക് ചേർന്ന് പർഗോള ഡിസൈനിൽ ബാൽക്കണി നൽകിയത് വീടിെൻറ പുറംഭംഗി കൂട്ടുന്നു.

Designer
Dileep Maniyeri
SHADOWS
Architectural & interior consultants.
Easthill, calicut-5
mobile no: + 91 94 96 93 10 35
