Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൈൽ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsbookmark_border
വീടിെൻറ അവസാനഘട്ടത്തിലാണ് നമ്മൾ ഫ്ളോറിങ്ങിനെ കുറിച്ച് ആലോചിക്കുക. വീടിെൻറ ശൈലിയും വലുപ്പവും ബജറ്റുമെല്ലാം നോക്കിവേണം ഫ്ലോറിങ് മെറ്റീരിയൽ തെരഞ്ഞെടുക്കാൻ. മാർബിളും, ഗ്രാനൈറ്റും എല്ലാം ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ടെങ്കിലും ബജറ്റു വീടുകളുടെ കാര്യത്തിൽ മുൻതൂക്കം ടൈലുകൾക്ക് തന്നെയാണ്. ബജറ്റ് കുറവ്, വിരിക്കാനുള്ള പണിയും വൃത്തിയാക്കലുമെല്ലാം എളുപ്പം കൊണ്ടുമായിരിക്കാം മിക്കവരും ടൈല്‍ തന്നെ തിരഞ്ഞെടുക്കുന്നത്. എന്നാൽ വീടിന്റെ സ്ഥാനവും, കാലാവസ്ഥയും അനുസരിച്ച് ഉപയോഗിക്കുന്ന ടൈലുകൾക്കും വ്യത്യാസം വരാം. വിട്രിഫൈഡ് ടൈൽ, സെറാമിക് ടൈൽ, ടെറാക്കോട്ട ടൈൽ, ഡിജിറ്റൽ ചുവർ ടൈൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള ടൈലുകൾ വിപണിയിലുണ്ട്.

ടൈലുകൾ തെരഞ്ഞെടുക്കുേമ്പാൾ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
- ടൈൽ വാങ്ങുന്നതിനുമുമ്പ് അത് എവിടെ ഉപയോഗിക്കാനുള്ളതാണെന്ന വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ബെഡ് റൂം, ലിവിംങ് റൂം, കിച്ചൺ തുടങ്ങിയ ഏരിയകളിലേക്ക് വ്യത്യസ്ത ടൈലുകൾ ഉപയോഗിക്കാം.
- ഏതു തരം ടൈൽ ആണു ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് നിശ്ചയിക്കുക. ബ്രിക്ക്, വിട്രിഫൈഡ്, സെറാമിക്, മൊസൈക്, ഗ്ലാസ് തുടങ്ങിയ തരത്തിലുള്ള ടൈലുകൾ ലഭ്യമാണ്. നിങ്ങളുടെ അഭിരുചിക്കും ആവശ്യകതക്കും ഉതകുന്ന തരത്തിലുള്ള തരം ടൈലുകൾ വാങ്ങുക.
- ഇൻറീരിയർ ഡിസൈൻ ഏതു ശൈലിയിലാണെന്ന് മനസിലാക്കി ആ ശൈലിയോട് ചേർന്നു നിൽക്കുന്ന ഡിശെസനിലുള്ള ടൈലുകൾ തെരഞ്ഞെടുക്കുക
- ചെറിയതും ഇരുണ്ടതുമായ റൂമുകൾക്ക് ഇളം നിറമുള്ള ടൈലുകൾ തെരഞ്ഞെടുക്കാവുന്നത്. ഇത് റൂം കൂടുതൽ വിശാലത തോന്നിക്കാനും അകത്തളം കുടുതൽ പ്രകാശിതമാക്കാനും ഉപകരിക്കും.
- ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വാങ്ങിക്കുക. അൽപം വില കൂടുതലാണെങ്കിലും ബ്രാൻഡഡ് കമ്പനികളുടെ മെറ്റീരിയലുകൾ എടുക്കുക. നല്ല ഫിനിഷിങ് ഉണ്ടാകുമെന്നു മാത്രമല്ല, കൂടുതൽ വലുപ്പ വ്യത്യാസങ്ങളും ഉണ്ടാകില്ല.
- ടൈലുകൾ തെരഞ്ഞെടുക്കാൻ കോൺട്രാക്ടറെ കൂടി കൂട്ടുക. കൃത്യമായ മോഡലുകൾ വാങ്ങിക്കാൻ അയാളുടെ സഹായം നന്നായിരിക്കും.
- ഉദ്ദേശിച്ചതിനേക്കാള്‍ ഒരു 5%-10% കൂടുതൽ വാങ്ങാൻ ശ്രമിക്കുക. ടൈൽ പതിക്കുന്ന അവസരത്തിൽ ഉണ്ടാവുന്ന പൊട്ടലുകൾ കൊണ്ട് തികയാത്ത അവസ്ഥ ഒഴിവാക്കാൻ ഇത് സഹായിക്കും. ചില അവസരങ്ങളിൽ നിങ്ങള്‍ വാങ്ങിയ അതേ ബാച്ച് / ഷേഡുകളിലുള്ള ടൈലുകൾ പിന്നീട് കിട്ടിയെന്നു വരില്ല. ആ പ്രശ്നം ഒഴിവാക്കാനും ഇത് കൊണ്ട് സാധിക്കും. ഉപയോഗിക്കാത്ത ടൈല്‍ ബോക്സുകൾ തിരിച്ചു കൊടുക്കാവുന്നതാണ്.
- ഒരേ ഡിസൈനിലുള്ള ടൈൽ എടുത്താൽ മുറിക്കുേമ്പാഴുള്ള വേസ്റ്റേജ് ഒഴിവാക്കാം.
- സ്കർട്ടിങ്ങിനുള്ള പീസുകൾ എല്ലാ മുറികളുടെയും ഫ്ളോറിങ് ചെയ്തു കഴിഞ്ഞതിനുശേഷം മാത്രം മുറിക്കുക. ഇങ്ങനെ ചെയ്താൽ വേസ്റ്റേജ് പരമാവധി കുറക്കാം.
- കൂടുതൽ വലുപ്പ വ്യത്യാസങ്ങളുള്ള ടൈലുകൾ ഒട്ടിക്കാതിരിക്കുക.
- കിച്ചൻ ഫ്ളോറിൽ മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മിനുസം കൂടിയാൽ തെന്നിവീഴാനുള്ള സാധ്യത കൂടുതലായിരിക്കും.
- ബാത്റൂമുകളിലെ ടൈലുകൾ നല്ല ഗ്രിപ്പ് ഉള്ളതും ജോയിൻറ് ഫ്രീയും ആയിരിക്കാൻ ശ്രദ്ധിക്കുക.
- കിച്ചൻ ഫ്ളോർ തിരഞ്ഞെടുക്കുമ്പോൾ വോൾ ടൈലിനും ഗ്രാനൈറ്റിനും തടിവർക്കിനും കൂടി ചേരുന്ന രീതിയിലുള്ള ടൈലുകൾ എടുത്താൽ ഫിനിഷിങ് ആകർഷകമായിരിക്കും.
- വീടിെൻറ പ്രധാനപ്പെട്ട ഇടങ്ങളിൽ വിട്രിഫൈഡും ബെഡ്റൂമുകളിൽ സെറാമിക് ടൈലും കിച്ചൻ, വർക്ഏരിയ എന്നിവിടങ്ങളിൽ ആൻറിസ്കിഡ് ടൈലുകളും ഉപയോഗിച്ചാൽ ചെലവ് കുറക്കാം.
Next Story
