വായിൽ വെള്ളമൂറും മാങ്ങ വരട്ടിയത്
text_fieldsമാങ്ങ വരട്ടിയത്
ചേരുവകൾ:
നന്നായി പഴുത്ത മാങ്ങ - 1 കിലോ
ശർക്കര - അരക്കിലോ
അണ്ടിപ്പരിപ്പ് - 50 ഗ്രാം
നെയ്യ് - 100 ഗ്രാം
ഏലക്കാപ്പൊടി - ഒരു നുള്ള്
തയാറാക്കുന്നവിധം:
പഴുത്ത മാങ്ങത്തൊലി ചെത്തി ചെറിയ കഷണങ്ങളാക്കുക. ശർക്കര ഉരുക്കിയെടുത്ത് പാനിയാക്കിവെക്കുക. അടി കട്ടിയുള്ള പാത്രത്തിൽ അൽപം വെള്ളമൊഴിച്ച് മാങ്ങാകഷണങ്ങൾ വേവിക്കുക. വെന്ത് വെള്ളം വറ്റിയാൽ മാങ്ങ കഷണങ്ങൾ പേസ്റ്റ് പോലെ ഉടക്കുക.
ശർക്കരപ്പാനി ഇതിലേക്കൊഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. അണ്ടിപ്പരിപ്പ്, നെയ്യ് എന്നിവ ചേർത്തിളക്കിയതിനു ശേഷം കട്ടിയായാൽ ഏലക്കാപ്പൊടി ചേർക്കുക. കൂട്ട് മുറുകി തുടങ്ങിയാൽ ഇറക്കി വെച്ച് തണുത്തതിനു ശേഷം കഷണങ്ങളായി മുറിച്ചെടുത്ത് ഉപയോഗിക്കാം.

