Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃത്തിഹീനമായ നിർമാണകേന്ദ്രങ്ങൾ, ലൈസൻസില്ലാത്ത ഉൽപാദനം; 55 ടൺ ലഘുഭക്ഷണങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
fassai
cancel

ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായ 'സാഹിൽ ഫുഡ്സിന്റെ' നാല് നിർമ്മാണ യൂനിറ്റുകളുടെ ലൈസൻസുകൾ തെലങ്കാന ഫുഡ് ആൻഡ് എസൻഷ്യൽ ഡ്രഗ്‌സ് അതോറിറ്റി റദ്ദാക്കുകയും ഗുരുതരമായ ഭക്ഷ്യസുരക്ഷാ-ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 33.94 ലക്ഷം രൂപ വിലമതിക്കുന്ന 55 ടൺ വ്യാജ ലേബലൊട്ടിച്ച ലഘുഭക്ഷണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

കാട്ടേദാനടുത്തുള്ള പ്രേമാവതിപേട്ടിലെ യൂനിറ്റുകളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, എഫ്.എസ്.എസ്.എ.ഐ ലൈസൻസില്ലാതെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതായും യന്ത്രങ്ങളും ഉൽപ്പാദന മേഖലയും കടുത്ത വൃത്തിഹീനമായ അവസ്ഥയിലാണെന്നും കണ്ടെത്തി. തൊഴിലാളികൾ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും നിർമ്മാണ-വിൽപ്പന രേഖകളോ ജല പരിശോധനാ റിപ്പോർട്ടുകളോ സൂക്ഷിക്കാത്തതും പരിശോധനയിൽ വ്യക്തമായി.

തുടർന്ന് നാല് യൂനിറ്റുകളുടെയും പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ട അധികൃതർ, മായം ചേർക്കൽ സംശയിക്കുന്ന 11 ഉൽപ്പന്ന സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി ശേഖരിച്ചു. ഒക്ടോബറിൽ സമാനമായ രീതിയിൽ ഹൈദരാബാദിലെ മറ്റ് പല മധുരപലഹാര നിർമ്മാണ യൂനിറ്റുകളിലും നടത്തിയ പരിശോധനകളിൽ ശുചിത്വമില്ലായ്മയും പെസ്റ്റ് ശല്യവും കണ്ടെത്തിയതിനെ തുടർന്ന് 2,480 കിലോ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ അടപ്പിച്ചു കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Unhygienic Conditions & No License: 55 Tonnes of Snacks Seized in Food Safety Raid
Next Story