Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ആവശ്യമുള്ള ഇടവേള എത്രയാണ്?

text_fields
bookmark_border
ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ആവശ്യമുള്ള ഇടവേള എത്രയാണ്?
cancel

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിനായി കൃത്യസമയത്ത് കഴിക്കുന്ന ആഹാരം പ്രധാനമാണ്. ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതില്‍ ഭക്ഷണം കഴിക്കുന്ന സമയം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഉച്ചഭക്ഷണവും അത്താഴവും തമ്മിലുള്ള സമയക്രമം ഒരു പ്രധാന ഘടകമാണ്..

ജീവിത രീതികള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ദിനചര്യ, ഭക്ഷണ ശീലങ്ങള്‍, ദഹനപ്രക്രിയ എന്നിവയെ ആശ്രയിച്ച് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ നിശ്ചിത സമയക്രമം പാലിക്കേണ്ടതുണ്ട്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ ഏകദേശം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് അകലം പാലിക്കേണ്ടത്.

ഭക്ഷണം കഴിച്ചതിന് ശേഷം ദഹന പ്രക്രിയ നടക്കുന്നതിനും പോഷകങ്ങള്‍ നന്നായി ആഗികരണം ചെയ്യുന്നതിനും ശരീരത്തിന് കുറച്ച് സമയം ആവശ്യമാണ്. അതിനാലാണ് ഉച്ചഭക്ഷണം കഴിഞ്ഞ് അത്താഴം കഴിക്കുന്നതിനായി നാല് മുതല്‍ ആറ് മണിക്കൂര്‍ നീണ്ട സമയം ആവശ്യമായി വരുന്നത്.

സമയക്രമം പാലിക്കാത്തത് ദഹനപ്രശ്നങ്ങള്‍, വയറിളക്കം അല്ലെങ്കില്‍ ശരീരഭാരം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. വളരെ വൈകി ഭക്ഷണം കഴിക്കുന്നത് കടുത്ത വിശപ്പിന് കാരണമാവുകയും ചെയ്യുന്നു. അത് അത്താഴം കഴിക്കുമ്പോള്‍ അമിതമായി ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ പോഷകങ്ങള്‍ ഉപോഗിക്കുന്നതിന് ശരീരത്തിന് വേണ്ടത്ര സമയം ലഭിക്കില്ല. മാത്രമല്ല, അനാവശ്യമായി കലോറി കൂടുകയും ചെയ്യും. അതേസമയം ഉച്ച ഭക്ഷണം കഴിഞ്ഞ് വളരെ വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ രക്തത്തിലെ പഞ്ചസാര കുറയുകയും ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയുള്ള അവസ്ഥ എന്നിവ അനുഭവപ്പെടും.

മാത്രമല്ല ഉറങ്ങുന്നതിന് തൊട്ടുമുന്‍പായാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ദഹനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൃത്യമായ സമയക്രമം പാലിച്ചാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഈര്‍ജ്ജ നിലയും ഉല്‍പ്പാദക്ഷമതയും ഉറപ്പാക്കാനാകും. പതിവായുള്ള ഭക്ഷണക്രമം ദഹനപ്രക്രിയയെ നിയന്ത്രിക്കുന്നു. ഭക്ഷണം കൃത്യമായ ഇടവേളകളിലാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - time gap between lunch and dinner
Next Story