Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തിന്റെ 'മഖാന' തലസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

text_fields
bookmark_border
food
cancel

നമ്മുടെ ഭക്ഷണരീതികളിൽ ഇപ്പോൾ സർവ്വസാധാരണമായി മാറിയിട്ടുള്ള ഒന്നാണ് മഖാന അഥവാ താമരപ്പൂവിന്റെ കുരുക്കൾ. ആരോഗ്യകരമായ ഒരു ലഘുഭക്ഷണമെന്ന നിലയിൽ ട്രെയിൽ മിക്സുകളിലും ഫ്ലേവേർഡ് സ്നാക്സുകളിലും പ്രഭാതഭക്ഷണങ്ങളിൽ പോലും ഇന്ന് മഖാന ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഈ രുചിക്കൂട്ടുകൾക്ക് പിന്നിൽ തലമുറകളായി മഖാന കൃഷി ചെയ്തുവരുന്ന ഇന്ത്യയുടെ ഒരിടമുണ്ട്. ആഗോള വിപണിയിൽ തന്നെ പ്രധാനിയായി മാറിയിരിക്കുന്ന ആ ഇന്ത്യൻ സംസ്ഥാനം ബിഹാർ ആണ്.

രാജ്യത്തെ ഏറ്റവും വലിയ മഖാന കേന്ദ്രമായി അറിയപ്പെടുന്ന ബിഹാർ ലോകത്തിന്റെ തന്നെ 'മഖാന തലസ്ഥാനം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തത്തിലുള്ള മഖാന ഉൽപ്പാദനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വരുന്നത് ബിഹാറിൽ നിന്നാണ്. മാത്രമല്ല ആഗോളതലത്തിലുള്ള വിതരണത്തിന്റെ 80 മുതൽ 85 ശതമാനം വരെയും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്.

വടക്കൻ ബിഹാറിലെ കോസി തടം, മിഥില, സീമാഞ്ചൽ മേഖലകളിലാണ് ഇതിന്റെ കൃഷി പ്രധാനമായും നടക്കുന്നത്. സുപൗൾ, സഹർസ, മധേപുര, കതിഹാർ, പൂർണിയ, മധുബാനി, ദർബംഗ, അരിയ, സീതാമർഹി തുടങ്ങിയ ജില്ലകളാണ് പ്രധാന മഖാന ഉൽപ്പാദന കേന്ദ്രങ്ങൾ. വെള്ളക്കെട്ടുകളിലും കുളങ്ങളിലും വളരുന്ന ഈ ജലസസ്യത്തിന്റെ വിത്തുകൾ ശേഖരിച്ച് സംസ്കരിച്ചാണ് നമ്മൾ കാണുന്ന വെളുത്തതും മൊരിഞ്ഞതുമായ ലഘുഭക്ഷണം ഉണ്ടാക്കുന്നത്. മിഥില മേഖലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ് ഈ കൃഷി.

മഖാനയുടെ തനത് ഗുണനിലവാരം കണക്കിലെടുത്ത് 2022 ഓഗസ്റ്റിൽ മിഥില മഖാനയ്ക്ക് ഭൗഗോലിക സൂചിക പദവി ലഭിക്കുകയുണ്ടായി. മഖാന മേഖലയുടെ വികസനത്തിനായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആഗോള വിപണിയിലേക്ക് ബിഹാറിൽ നിന്നുള്ള മഖാനയുടെ കയറ്റുമതിയും ഇപ്പോൾ വൻതോതിൽ വർധിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Indian state known as the Makhana capital of the world
Next Story