മൺകപ്പിൽ ഒരു പിസ; വൈറലായി കുൽഹാദ്
text_fieldsഎല്ലാവർക്കും പിസ ഇഷ്ടമാണ്. പലരും അത് കഴിച്ചിട്ടുമുണ്ടാവും. എന്നാൽ, കുൽഹാദ് പിസ എന്ന പേര് ആദ്യമായിട്ടാവും പലരും കേട്ടിട്ടുണ്ടാവുക. ഗുജറാത്തിലെ സൂറത്തിലെ ഒരു പിസ ഷോപ്പ് കുൽഹാദ് പിസയുടെ പേരിലാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സാധാരണ പിസ കുറച്ചധികം ചീസും ചേർത്ത് മൺകപ്പിൽ വിളമ്പുന്നതാണ് കുൽഹാദ് പിസ.
പിസയുടെ വിഡിയോ ഒരു യുട്യൂബർ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്. കുൽഹാദ് പിസയുണ്ടാക്കുന്നതിനായി ചോളം, മുറിച്ചെടുത്ത തക്കാളി, പനീർ ക്യൂബ്, വിവിധ സോസുകൾ, മയോണൈസ്, കെച്ചപ്പ് എന്നിവ ഒരു പാത്രത്തിൽ മിക്സ് ചെയ്യുന്നു. ഇതിന് ശേഷം ചാറ്റ് മസാല, ചില്ലി ഫ്ലേക്ക്സ്, ചീസ് എന്നിവ ചേർക്കുന്നു. പിന്നീട് മൈക്രോവേവ് ഓവനിൽ പിസ പാചകം ചെയ്യുന്നു.
ഇതിന് ശേഷം അൽപം കൂടി ചീസും ചേർത്ത് മൺകപ്പിൽ പിസ വിളമ്പുന്നു. ആമാച്ചി മുംബൈ എന്ന യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം 23 ലക്ഷം പേർ കണ്ടിട്ടുണ്ട്. നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

