Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റസ്റ്റാറന്‍റ് ജീവനക്കാരിയോട് തട്ടിക്കയറി ഫുഡ് ഡെലിവറിക്കാരൻ; വിഡിയോ വൈറൽ

text_fields
bookmark_border
Angry Food Delivery Rider Attacks Restaurant Staff While Picking Order
cancel

പെനാങ്: റസ്റ്റാറന്‍റ് ജീവനക്കാരിയോട് ക്ഷുഭിതനായി തട്ടിക്കയറി ഫുഡ് ഡെലിവറിക്കാരൻ. മലേഷ്യയിലെ പെനാങ്ങിലെ ഫുമി ഹണി ഹൗസ് എന്ന റസ്റ്റാറന്‍റിൽ മാർച്ച് 29നായിരുന്നു സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഫുഡ് പാണ്ട ഡെലിവറി ആപ്ലിക്കേഷനിലൂടെ റസ്റ്റാറന്‍റിന് ഭക്ഷണ ഓർഡർ ലഭിച്ചു. എന്നാൽ നിയോഗിക്കപ്പെട്ട ഡെലിവറി ബോയ് അരമണിക്കൂർ കഴിഞ്ഞും എത്താതെ വന്നതോടെ അധികൃതർ ഇത് റിപ്പോർട്ട് ചെയ്യുകയും മറ്റൊരാളെ നിയോഗിക്കുകയും ചെയ്തു. 45 മിനിറ്റിന് ശേഷമെത്തിയ ആദ്യ ഫുഡ് ഡെലിവറി ബോയ് ഇത് ചോദ്യം ചെയ്തു. പിന്നാലെ റസ്റ്റാറന്‍റ് ജീവനക്കാരിക്കുനേരെ തട്ടിക്കയറുകയും ശീതളപാനീയ കുപ്പി വലിച്ചെറിയുകയും ചെയ്തു.

സംഭവം ഡെലിവറി സ്ഥാപനത്തെ അറിയിച്ചതായി കഫേ വ്യക്തമാക്കി. വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. നിരവധി പേരാണ് വിഡിയോക്കു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Angry Food Delivery Rider Attacks Restaurant Staff While Picking Order
Next Story