Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്റ​നെറ്റിൽ തരംഗമായി സ്ട്രോബറി, ബ്ലൂബെറി സമോസ

text_fields
bookmark_border
strawberry and blueberry Samosa
cancel

ഇന്ത്യക്കാർക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് സമൂസ. ഗെറ്റ്ടുഗേതർ പരിപാടികളിലും ആഘോഷങ്ങളിലും വീടുകളിലെ അതിഥി സൽകാരങ്ങളിലും ഒഴിച്ചു കൂടാനാവാത്ത വിഭവമാണത്. സമൂസയിൽ പല വിധത്തിലുള്ള പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്.

ബിന്ദി സമൂസ, മക്രോണി സമൂസ, ബിരിയാണി സമൂസ തുടങ്ങിയ ചോക്ക്ലേറ്റ് സമൂസ വരെയുണ്ട് ഇപ്പോൾ. അതിലെ ഏറ്റവും പുതിയ പരീക്ഷണം സമൂസ പ്രേമികളുടെ നെറ്റിചുളിപ്പിച്ചിരിക്കുകയാണ്. സ്ട്രോബറിയും ബ്ലൂബെറിയും നിറച്ച സമൂസയാണത്. സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ് അതിന്റെ ചിത്രങ്ങൾ.

പിങ്ക് നിറത്തിലുള്ള കട്ടിയുള്ള പുറംതോടാണ് സ്ട്രോബറി സമൂസക്ക്. തുറന്നുനോക്കുമ്പോൾ സ്ട്രോബറിയുടെ കഷണങ്ങളും സ്ട്രോബറിയുടെ സോസും കാണാം. നീല നിറത്തിലാണ് ബ്ലൂബെറി സമൂസ. ബ്ലൂബെറിയും ബ്ലൂബെറി സോസും നിറച്ചിരിക്കുകയാണ് ഉള്ളിൽ. കിഴക്കൻ ഡൽഹിയിൽ 60രൂപയാണ് ഒരെണ്ണത്തിന് വില.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Samosa stuffed with strawberry and blueberry goes viral
Next Story