Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഊണിനൊപ്പം ഒരു തകർപ്പൻ ചൗവ് ചൗവ് തോരൻ
text_fieldsbookmark_border
ആവശ്യമുള്ള ചേരുവകൾ:
- ചൗവ് ചൗവ് - 2 എണ്ണം
- ചെറിയ ഉള്ളി - ഒരു പിടി
- വെളുത്തുള്ളി - ഒന്ന്
- കറിവേപ്പില - ഒരു പിടി
- വറ്റൽമുളക് - 4/5 എണ്ണം
- കടുക് - 1 ടീസ്പൂൺ
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
- തേങ്ങ (ചിരകിയത്) - 1 കപ്പ്
- മഞ്ഞൾപൊടി -1 ടീസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
തയാറാകേണ്ട വിധം:
ചട്ടിയിൽ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, വറ്റൽമുളക്, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക. ശേഷം ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ വഴറ്റുക. അതിലേക്ക് അൽപം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കുക.
ശേഷം തൊലി കളഞ്ഞു ചെറുതായി അരിഞ്ഞുവെച്ച ചൗവ് ചൗവ് ചേർത്ത് ഇളക്കുക. 2 മിനിട്ട് അടച്ചുവെച്ച് വേവിച്ചതിന് ശേഷം ചിരകിയ തേങ്ങയും ഇതിലേക്ക് ചേർത്തിളക്കുക. വീണ്ടും 5 മിനിട്ട് കൂടി ചെറിയ തീയിൽ വേവിച്ചെടുക്കുക.
Next Story

